തൃശ്ശൂര്‍: തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നടവരമ്പത്തിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്നര്‍ ലോറിയുടെ പിറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.