ശബരിമല: പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വന്‍ പ്രക്ഷോഭങ്ങളാണ്. ഇതിനിടയില്‍ വ്യാജപ്രചരണങ്ങളും തകൃതിയായി മുന്നേറുന്നുണ്ട്. ഇത്തരത്തില്‍ ഇറങ്ങിയ പ്രചരണത്തിന്റെ സത്യസ്ഥിതിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു. പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്.
ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവൈഎഫ്ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ പ്രാചരണത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ്.