കൊച്ചി: ശബരിമല മുന്‍തന്ത്രി ശബരിമല കണ്ഠരര് മോഹനരര്ക്കെതിരെ ആരോപണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സികെ ഗുപ്തന്. 2008 ല്‍ ശബരിമല തന്ത്രിയായി ഇരിക്കെ കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ച് സ്ത്രീയ്ക്കൊപ്പം പിടികൂടിയ കേസില്‍ കേസ് ഒതുക്കി തീര്‍ക്കുവാനും തന്ത്രിയായി തുടരുവാനും തനിയ്ക്ക് ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് ഗുപ്തന് പറയുന്നു.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗുപ്തന്റെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയില്‍ നിന്നും പിടിക്കപ്പെട്ട ശേഷം ദേവസ്വം ബോര്‍ഡ് മോഹനരരെ തന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേസിന് പോയെങ്കിലും മോഹനരര്‍ക്ക് എതിരായി വിധി വരികയായിരുന്നു. പിന്നിടാണ് കണ്ഠരര് മഹേശ്വരരും, ഭാര്യയും മോഹനരരും അടങ്ങുന്ന കുടുംബം ഗുപ്തനെ കാണാന്‍ നേരിട്ട് എത്തുന്നതും പണം വാഗ്ദാനം ചെയ്യുന്നതും.
പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണ് ഈ വിഷയം ഇത് വരെ വെളിപ്പെടുത്താതിരുന്നത്. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ ചൊല്ലി ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും, ശബരിമലയില്‍ ഒരു അവകാശവുമില്ലാത്ത ആള്ക്കാര് സുപ്രീംകോടതി വിധിക്ക് എതിരായി രംഗത്ത് വരുകയും ചെയ്യുന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലെന്നും ഗുപ്തന് കൂട്ടിച്ചേര്‍ത്തു.