കൊച്ചി: ഒറ്റ രാത്രി കൊണ്ട് ഹനാന് എന്ന പെണ്‍കുട്ടി ലോകത്തിന് തന്നെ മാതൃകയയായിരിക്കുകയാണ്. ലോകം മുഴുവന്‍ അവളെയോര്‍ത്ത് അഭിമാനിക്കുമ്പോള്‍ സോഷ്യല്‍ ലോകത്ത് ആ പെണ്‍കുട്ടിക്ക് നേരെ ആക്ഷേപങ്ങളുമായി ഒരു വിഭാഗം. ജീവിക്കാനായി മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്റെ ജീവിത രീതികളോട് തികഞ്ഞ അസഹിഷ്ണുതയാണ് ചിലര്‍ പ്രകടിപ്പിക്കുന്നത്.
‘നിനക്ക് തട്ടമിട്ടൂടെ.. എന്നാണ് അവളുടെ ചിത്രത്തിന് താഴെ വന്ന കമന്റുകളില്‍ ഒന്ന്. ഇവള് മോഹന്‍ലാല്‍ ആരാധികയാണ് അയാളെ കാണാന്‍ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമാണിതെല്ലാം, ഇവള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാന്‍ ഒരുക്കമാണ്.’. ഇങ്ങനെ പോകുന്ന ചിലരുടെ കമന്റുകള്‍.
തൊഴിലെടുത്ത് ജീവിക്കുന്ന ഒരു പെണ്കുട്ടിയോടാണ് മലയാളികള്‍ ഒന്നടങ്കം ലജ്ജിക്കുന്ന കമന്റുകള്‍ നിറയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഈ മനോരോഗികളുടെ എണ്ണം അറിയാന്‍ ഇത്തരം കമന്റുകള്‍ക്ക് കിട്ടുന്ന ലൈക്കും മറുപടികളും പരിശോധിച്ചാല്‍ മതിയെന്ന വിമര്‍ശനമായും ചിലര്‍ രംഗത്തെത്തി. ഇത്തരം ആക്ഷേപങ്ങള്ക്കെതിര വിമര്‍ശന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.