ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി പാര്‍വതി ജയറാം. ക്യാംപുകളിലേക്ക് രണ്ടര ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങളും ശുദ്ധജലവും എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പിലെത്തി പാര്‍വതി നേരിട്ടാണു വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.
ഷൂട്ടിംഗ് തിരക്കുകാരണം ജയറാമിന് എത്താനായില്ലെന്നും താരം പറഞ്ഞു.
ദുരന്തമുഖത്തു കുട്ടനാടും സമീപപ്രദേശങ്ങളും ഒറ്റപ്പെടില്ലെന്നു കേരളം കൈകോര്‍ത്തുപിടിച്ചു പ്രഖ്യാപിക്കുന്നു. നിരവധി പേര് ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു.