പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം രൂക്ഷമായിരിക്കെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെ മുന്‍പിലും ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ പ്രതിഷേധം. ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് നാമം ജപിച്ച് പ്രതിഷേധിക്കുന്നതെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു.
രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെ മുന്നിലും നാമജപ പ്രതിഷേധം നടക്കുക. നേരത്തെ ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഐജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം, ശബരിമല നട നാളെ അടയ്ക്കാനിരിക്കെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ കഴിഞ്ഞദിവസവും നിരോധനാജ്ഞ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. ഇലവുങ്കലിലെ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.