കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരകണ്ടി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണര്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രവേശനം ക്രമവല്‍ക്കരിക്കണമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പ്രാബല്യത്തിലാക്കിയ ഓര്‍ഡിനന്‍സിനു പകരമായാണു ബില്‍ പാസാക്കിയത്. ഓര്‍ഡിനന്‍സിലൂടെ ക്രമവല്‍ക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.