പത്തനംതിട്ട;ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പിസി ജോര്‍ജ്. അയ്യപ്പന് ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും പിസി പറഞ്ഞു.
സുപ്രീം കോടതിക്ക് വിശ്വാസത്തിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരാവകാശവുമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനും സ്ത്രീകളും തമ്മില്‍ ‘മാതൃപുത്രി’ ബന്ധമാണുള്ളത്. പത്ത് വയസിനും അന്‍പത് വയസ്സിനും ഇടയിലുള്ളവരെ തനിക്ക് വേണ്ട എന്ന് അയ്യപ്പന് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ ശബരിമലയ്ക്ക് പോകുന്നത്. പിസി ജോര്‍ജ് ചോദിക്കുന്നു.
സുപ്രീം കോടതി വിധി വന്നിട്ടുണ്ടല്ലോ എന്ന ചോദ്യം വന്നപ്പോള്‍, ‘സുപ്രീം കോടതിക്ക് വിശ്വാസത്തിനു മേല്‍ അധികാരമില്ല എന്നായിരുന്നു പി സിയുടെ മറുപടി. ഭരണഘടനയനുസരിച്ച് ഇഷ്ടദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അതില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനമെന്നും, അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.