കൊച്ചി: പമ്പയിലും നിലയ്ക്കലും കഴിഞ്ഞ ദിവസം സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കേരള ചരിത്രത്തില്‍ സമീപകാലത്തായി ഉണ്ടായ ഏറ്റവും വലിയ മാധ്യമവേട്ടയാണ് ഇന്നലെ നിലയ്ക്കലിലും പമ്പയിലുമായി നടന്നത്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നിന്നു തുടങ്ങിയ പ്രകടനം ഹൈക്കോടതി ജംങ്ഷനിലേക്ക് നീണ്ടു. പ്രസിഡന്റ് ബി ദിലീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.