തിരുവനന്തപുരം: ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ ദാമോദരന്‍, ബാലു , ഓമന , ഗിരിജ ഓട്ടോ ഡ്രൈവര്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടാങ്കറില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. കാരേറ്റ് നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ഓട്ടോയില്‍ എതിര്‍ദിശയില്‍ നിന്നും നിയന്ത്രണം വിട്ടു വന്ന ടാങ്കര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.