തിരുവനന്തപുരം: കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന് രംഗത്ത്. ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് വനിതാ കമ്മീഷന് പറഞ്ഞു. ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും വനിതാ കമ്മീഷന് പറഞ്ഞു.
പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്റേതാണ്. പീഡനത്തെ ലഘൂകരിക്കാന്‍ ഉള്ള ശ്രമം അംഗീകരിക്കാന്‍ ആകാത്തതെന്ന് വനിതാ കമ്മീഷന് വിശദമാക്കി. കെ പി എസി ലളിതയെ പോലെ മുതിര്‍ന്ന വ്യക്തി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയത്. ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാട്.
പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കേണ്ട അമ്മ തന്നെ രംഗം വഷളാക്കുന്നുവെന്നും വനിതാ കമ്മീഷന് പറഞ്ഞു. ഡബ്ല്യുസിസിക്കെതിരായ സൈബര്‍ അക്രമണങ്ങള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.