മറയൂര്‍: മൂന്നാറില്‍ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ. മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറില്‍ നിന്നാണു കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചതായി കേസെടുത്ത് പിഴ ഈടാക്കിയത്.
കാന്തല്ലൂര്‍- മറയൂര്‍ റോഡില്‍ പയസ് നഗര്‍ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വാഹനത്തില്‍ നീലകുറിഞ്ഞി ചെടികള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വനപാലകരുടെ നടപടി. കാന്തല്ലൂര്‍ റെയിഞ്ച് ഓഫീസര്‍ അരുള്‍ മഹാരാജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴ ഈടാക്കിയത്.
കുറിഞ്ഞിച്ചെടികള്‍ സഞ്ചാരികള്‍ പറിക്കുന്നതു വിലക്കി മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലുടനീളം ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.