കൊച്ചി; സംസ്ഥാനത്ത് അനുദിനം ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന മേഖല വന്‍ പ്രതിസന്ധിയില്‍. ഈ സാഹചര്യത്തില്‍ മത്സ്യബന്ധനം നടത്തുന്നതില്‍ പകുതിയിലധികം ബോട്ടുകളാണ് ഇന്ധനവില താങ്ങാനാകാതെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
അതേസമയം, ഡീസല്‍ വിലയിലെ വര്‍ധന മത്സ്യക്കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറഞ്ഞതോടെ കച്ചവടക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.
ചെറിയ ബോട്ടുകള്‍ക്കു ഒരു വര്‍ഷം 60,000 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. വലിയ ബോട്ടുകള്‍ക്ക് 90,000 ലിറ്ററും. ദിനംപ്രതിയുള്ള ഡീസല്‍ വിലവര്‍ധന ഒരു ബോട്ടിനു മാത്രം വരുത്തിവയ്ക്കുന്നതു വര്‍ഷം 12 മുതല്‍ 18 രൂപ ലക്ഷം വരെ അധിക ചെലവാണ്. ഈ തുക കണ്ടെത്താനാകാതെ ദുരിതത്തിലാണ് തൊഴിലാളികള്‍.
പ്രളയത്തില്‍ പലരുടേയും ബോട്ടുകള്‍ തകര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഇരുട്ടടിയായി അടിക്കടിയുള്ള ഇന്ധനവില വര്‍ധന. പലരുടെയും ബോട്ടുകള്‍ കേടുവന്ന് പുതുക്കിപണിത് കടലിലിറക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.