ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി.
ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്ക് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചു.
ഇതു കൂടാതെ കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും അപേക്ഷിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്കും ഉടന്‍ അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.