തിരുവനന്തപുരം: ദിനംപ്രതി ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനായി എല്‍പിജിയിലേയ്ക്ക് മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. നൂറ് ഡീസല്‍ എഞ്ചിന് ബസ്സുകളാണ് എല്‍എന്‍ജിയിലേക്ക് മാറുന്നത്. ഇതിനായുള്ള ചിലവ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിലവില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഒരു എല്‍എന്‍ജി ബസാണ് ഉള്ളത്. ഫില്ലിംഗ് സ്റ്റേഷനുള്ള എറണാകുളത്ത് മാത്രമാണ് ഇത് സര്‍വ്വീസ് നടത്തുന്നത്. ഡീസല്‍ വില കുതിച്ചുയരുന്ന കാലത്ത് എല്‍എന്‍ജി ബസ്സുകള്‍ സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പറഞ്ഞു.
തിരുവനന്തപുരം ആനയറയില്‍ പുതിയ ഫില്ലിംഗ് സ്റ്റേഷന് തയ്യാറായി വരുന്നു. ഡീസല്‍ എഞ്ചിന് ബസ്സുകളെക്കാള്‍ വില കൂടുതലാണ് എല്‍എന്‍ജി ബസുകള്‍ക്ക്. എന്നാല്‍ ഡീസല്‍ എഞ്ചിനില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.