പാലക്കാട്: നടനും താരസംഘടനയായ ‘എഎംഎംഎ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ നടന് ഇന്ദ്രന്‍സ് പറഞ്ഞു. മോഹന്‍ലാല്‍ പങ്കെടുത്തെന്ന് കരുതി അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ആക്കുന്നതിനെതിരെ 107 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. വിവാദം കനത്തതോടെ തന്നെ ആരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചെന്ന വാര്‍ത്ത സാംസ്കാരിക മന്ത്രി എകെ ബാലനും നിഷേധിച്ചിരുന്നു.