തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സൂചനാ പണിമുടക്കുമായി ജീവനക്കാര്‍. ഓഗസ്റ്റ് ആറിന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടക വണ്ടി ഓടിക്കാനുള്ള തീരുമാനം, മൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പള പരിഷ്കരണം നടപ്പിലാക്കല്‍ എന്നിവ ഉന്നയിച്ചാണു സമരം.