തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരസ്യമായി ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു. പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് കേസ്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി.
‘ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി.