കല്പറ്റ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു, നിയമം എല്ലാവര്ക്കും ബാധകമാണെന്നും സികെ ജാനു വയനാട്ടില്‍ പറഞ്ഞു. സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കണം. നിയമം എല്ലാവര്ക്കും ബാധകമാണെന്നും സികെ ജാനു വയനാട്ടില്‍ പറഞ്ഞു.
അതേസമയം, സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല. എന്നാല്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.