കോട്ടയം: ബണ്ടില്‍ ചൂണ്ടയിടാന്‍ പോയ യുവാവിന് ഇടി മിന്നലേറ്റ് മരിച്ചു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാടായിക്കോണം അണിയത്ത് വീട്ടില്‍ ജഗത് എന്ന ജഗതീഷാണ് ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഭാര്യ സജിനിയോടൊപ്പം വീടിനു സമീപത്തെ ആനാറ്റുകടവ് ബണ്ടില്‍ ചൂണ്ടയിടാന്‍ പോയപ്പോഴായിരുന്നു മിന്നലേറ്റത്.
ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് മാപ്രാണം ലാല്‍ അശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജഗത്ത് മരണപ്പെടുകമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സജിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.