കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ടു മൂന്നു നടിമാര്‍ നല്കിയ കത്തില്‍ വീണ്ടും തീരുമാനമെടുക്കാതെ അഭിനേതാക്കളുടെ സംഘടനയായ ‘എഎംഎംഎ’ .
കേസില്‍ നടന് ദിലീപിനെതിരെ നടിമാര്‍ നല്കിയ പരാതിയില്‍ ഉടന്‍ ചര്‍ച്ചയില്ലെന്ന് താരസംഘടനയായ എഎംഎംഎ അറിയിച്ചു. സംഘടനയില്‍ ഇല്ലാത്തവര്‍ക്കായി യോഗം ഉടന്‍ ചേരേണ്ടന്ന് എക്സിക്യൂട്ടീവ് തീരുമാനിച്ചു. ദിലീപും ആക്രമണത്തിനിരയായ നടിയും ഇപ്പോള്‍ സംഘടനയില്‍ ഇല്ല.
അതിനാല്‍ ജനറല്‍ബോഡിയിലെ ചര്‍ച്ച ചെയ്യാനാകൂ. എന്നാല്‍ എഎംഎംഎയിലെ മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് കത്ത് നല്‍കിയാലേ അടിയന്തര ജനറല്‍ ബോഡിയെ പറ്റി ആലോചിക്കൂ എന്നും സംഘടന അറിയിച്ചു. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.