തൃശ്ശൂര്‍: എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തക ലിബി സിഎസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
”സംഘിയണ്ണന്മാരെ മീശയാണോ ഭഗവത് ഗീതയിലെ ഈ മുലകളാണോ കൂടുതല്‍ അപമാനകരം?
ഹിന്ദുവും വിശ്വാസിയുമായ ഹരീഷിന്റെ മീശപറിക്കാന്‍ നടക്കുന്നവര്‍ ഈ മുസ്ലീം നാമധാരിയുടെ മുല മുറിക്കാന്‍ ചെല്ലാഞ്ഞത് എന്ത്? പാത്തുമ്മയുടെ ആടിലെ മുല വിദ്യാഭ്യാസ വകുപ്പ് മുറിച്ച് സ്റ്റാറിട്ടപ്പോള് എറണാകുളം ജെട്ടിയിലെ തന്റെ ബുക്ക് സ്റ്റാളില്‍ പ്രതിഷേധമായി മുലയുള്ള ബുക്കും പിന്നെ മുറിഞ്ഞമുലയും വിലവിവരപ്പട്ടികയെഴുതിവെച്ച് വിറ്റയാളാ ഗീതയിലെ മുലമുറിക്കാന് അങ്ങോട്ടുചെന്നാല്‍ വിവരമറിഞ്ഞേനെ….
ഇത് എഴുത്തുകാരന് ഹരീഷ് ആയതുകൊണ്ടും പ്രസാധകര് മാതൃഭൂമിയായതുകൊണ്ടും സംഘികള്‍ കുരച്ചപ്പോള്‍ പേടിച്ചുപോയി എന്നുകരുതി ഇത് കേരളത്തില്‍ ഓടില്ല എന്ന് അവര്‍ക്കും നന്നായി അറിയാം എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ജനങ്ങളെ തമ്മില്‍ തല്ലിച്ച് കേരളത്തില്‍ താമരവിരിയിക്കാന്‍ ഒരു ശ്രമം നടത്തുന്നു എന്നേയുള്ളൂ.2019 ലെ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പല കലാപരിപാടികളും ഇനിയും പ്രതീക്ഷിക്കാം. അല്ലാതെ മാതൃഭൂമി പോയിട്ട് മംഗളവും മനോരാജ്യവും ജന്മഭൂമിയും പോലും വായിക്കാത്തവരാണ് ഈ അക്ഷരവിരോധികള്‍ എന്ന് ആര്‍ക്കാണ് അറിയില്ലാത്തത്?
ഈ പറഞ്ഞ സംഘികളൊന്നും പുസ്തകങ്ങള്‍ കൈകൊണ്ട് തൊടില്ല എന്നത് ഒരുവിധത്തില്‍ ഭാഗ്യം… അല്ലെങ്കില്‍ ഹിന്ദുവിന്റെ ചരിത്രം വായിച്ചാല്‍ ഇവന്മാര് ചരിത്രകാരന്മാരെ പച്ചക്ക് കത്തിച്ചേനേ..50 വര്‍ഷം മുമ്പത്തെ കേരളസമൂഹത്തെ ആസ്പദമാക്കിയുള്ള ഒരു നോവല്‍ വായിച്ച ആരോ ഒരു സംഘി പറഞ്ഞു കേട്ടതുംവെച്ചാണ് ഇത്രയും.കലാപരിപാടികള്‍ ഒപ്പിച്ചത്. അപ്പോള്‍ ഇവര്‍ പുസ്തകങ്ങള്‍ വായിക്കുമായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ..? അത്രക്ക് മഹത്തരമായിരുന്നല്ലോ മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും ചരിത്രം ?”