തിരുവനന്തപുരം: നവകേരള സൃഷ്ടിയ്ക്കായി സഹായഹസ്തവുമായി ഗുജറാത്തില്‍ നിന്നും മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്. മൂന്നാര്‍ സ്വദേശിയായ അഹമ്മദാബാദ് റൂറല്‍ കളക്ടര്‍ അരുണ്‍ മഹേഷ് ബാബുവാണ് ഒരു കോടി രൂപ നല്‍കിത്.
ജീവനക്കാരുടെ ശമ്പള വിഹിതമായ അമ്പത് ലക്ഷം രൂപ അരുണ്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജനങ്ങളില്‍ നിന്നും സ്വരൂപിച്ച അമ്പത് ലക്ഷം രൂപ ബാങ്ക് മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
പ്രളയ സമയത്ത് കോടികണക്കിന് രൂപയുടെ വസ്തുക്കള്‍ എത്തിച്ചിരുന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലേക്കാണ് അന്ന് സഹായം എത്തിച്ചത്.