പഴങ്ങളിലും പച്ചക്കറികളിലും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളും ഗുണനിലവാരവും തമ്മില്‍ എന്താണ് ബന്ധം? ഗുണനിലവാരം കൂടിയവയാണ് അതെന്നാണ് കടക്കാര് നമ്മെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്.
പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വിളകളുടെ യഥാര്‍ഥ സ്വഭാവമാണ് ഈ പ്രൈസ്ടാഗ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇവ ജൈവമാണോ രാസ കീടനാശിനി തളിച്ചതാണോ, അതോ ജനിതകമാറ്റം വരുത്തിയ വിളകളാണോ എന്നൊക്കെ അറിയാനുള്ള മാര്‍ഗമാണ് ഈ കോഡുകള്‍.
ഇന്റര്‍നാഷനല്‍ ഫെഡറെഷന് ഫോര്‍ പ്രോഡക്റ്റ് സ്റ്റാന്‍ഡേര്‍ഡ് (IFPS) ആണ് ഇത് നിശ്ചയിക്കുന്നത്. 2001ലാണ് ഇത് നിലവില്‍ വന്നത്. വിളകള്‍ക്ക് നിശ്ചിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവില്‍ വന്നത്.
നാലക്കനമ്പര്‍ 9 ലാണ് ആരംഭിക്കുന്നതെങ്കില്‍ അത് ജൈവമാണെന്ന് മനസിലാക്കാം. 4ല്‍ തുടങ്ങുകയാണെങ്കില്‍ പാരമ്പര്യ രീതിയില്‍ ഉല്പാദിപ്പിച്ചാതകും, പക്ഷെ രാസകീടനാശിനി തളിച്ചിട്ടുണ്ടാകും. പിഎല്‍യു കോഡില്‍ നാലു നമ്പറുകളാണ് ഉള്ളതെങ്കില്‍ ഇവ പാരമ്പര്യരീതിയില്‍, എന്നാല്‍ പെസ്റ്റിസൈഡുകള്‍ ഉപയോഗിച്ചു വളര്‍ത്തിയവയാണ്. ഈ നമ്പറുകള്‍ 4 വച്ചാണു തുടങ്ങുന്നതെങ്കില്‍ പാരമ്പര്യരീതിയില്‍ വളര്‍ത്തിയെടുത്തവയാണ്.
സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്ക കോഡ് ആണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ്. നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും.