ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച് ബുധനാഴ്ച ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച. കേരളത്തില്‍നിന്നുള്ള എംപിമാര്‍ നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. ലോക്സഭയില്‍ എംപി കെസി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. കേരളത്തിലെ മഴക്കെടുതി ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേണുഗോപാലിന് പിന്തുണയുമായി കേരളത്തില്‍നിന്നുള്ള മറ്റ് എംപിമാരും രംഗത്തെത്തി. വലിയ നാശമാണ് മഴ കേരളത്തില്‍ വിതച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോന്‍സ് കണ്ണന്താനവും ദുരിതമേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ 80 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.