കൊച്ചി: സംഗീത സംവിധായകനും വയലിസ്റ്റുമായ ബാലബാസ്കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു. അദ്ദേഹം പഠിച്ചു വളര്‍ന്ന യൂണിവേഴ്സിറ്റി കോളേജിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചത്.
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അന്തിമോപചരം അര്‍പ്പിക്കാന്‍ എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ തോമസ് ഐസക്, ജിസുധാകരന്, ഇചന്ദ്രശേഖരന്, കെമുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ യൂണിവേഴ്സിറ്റി കോളേജില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സംഗീത സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞ് രാവിലെ മുതല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുമലയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.