തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അുഭവിക്കുന്ന കുട്ടനാടിനെ കരകയറ്റുമെന്ന് ഉറപ്പു നല്കി മന്ത്രി ജി സുധാകരന്. ദുരിതബാധിതര്‍ക്ക് എല്ലാ വിധത്തിലുമുള്ള സഹായവും നല്കുമെന്നു മന്ത്രി അറിയിച്ചു. മഴക്കെടുതിയില്‍ കേന്ദ്രം കൈവിട്ടാല്‍ കേരളം സ്വന്തം നിലയില്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനദണ്ഡങ്ങളും ആവശ്യങ്ങളും പരിഗണിച്ചാകും കേന്ദ്ര സഹായം അനുവദിക്കുകയെന്ന് കേന്ദ്രമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ആ മാനദണ്ഡങ്ങള്‍ മറികടന്നും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ എംപിയെ ജില്ലയില്‍ കാണാനില്ല. മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം വന്നപ്പോഴും ആലപ്പുഴ എംപി ഉണ്ടായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയെന്ന ആരോപണവും സുധാകരന് നിഷേധിച്ചു. 27 ഓളം ക്യാമ്പുകള്‍ ഇതുവരെ സന്ദര്‍ശിച്ചു കഴിഞ്ഞു. റോഡ് സംബന്ധമായ ഫയലുകളും കൈകാര്യം ചെയ്യേണ്ടതുണ്ട്. രാത്രയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് താന്‍ ജോലിയെടുക്കുന്നതെന്നും സുധാകരന് പറഞ്ഞു.