തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നിത്യഹരിത നായകന് പ്രേംനസീറിന്റെ മകന് ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്കി.
തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറി. തമിഴ് നടന് വിക്രമിന്റെ മകന് ആദ്യചിത്രത്തിന്റെ പ്രതിഫലം നവകേരളത്തിനായി നല്‍കിയിരുന്നു. താരങ്ങളൊക്കെ നേരത്തെ സഹായം നല്‍കിയിരുന്നു.