തിരുവനന്തപുരം: മൗലികവാദികളുടെ ഭീഷണിയും ആക്ഷേപിക്കലും തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന എഴുത്തുകാരന് എസ് ഹരീഷിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്. സംഘപരിവാറിന്റെ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടക്കരുത്, നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.
ജനാധിപത്യസമൂഹം ഭീഷണിയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും വിഎസ് പറഞ്ഞു. എസ് ഹരീഷിനെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. അരനൂറ്റാണ്ടുമുന്പുള്ള കേരളപശ്ചാത്തലത്തില്‍ എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലാണ് സമുദായസംഘടനകളുടെ എതിര്‍പ്പിന് വഴിവച്ചത്. കുടുംബത്തെ ഉള്‍പ്പെടെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ തുടങ്ങിയതോടെ ഹരീഷ് നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തുകയായിരുന്നു.