കൊട്ടാരക്കര: ക്ലാസില്‍ സംസാരിച്ചതിന് പ്രിന്‍സിപ്പാള്‍ അഞ്ചാം ക്ലാസുകാരന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ജന്മനാ ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തു കുളക്കട മൂര്‍ത്തി വിള വീട്ടില്‍ രതീഷിന്റേയും ലേഖയുടെയും മൂത്ത മകനായ അഖിലേഷിനാ(11 )ണ് ദുരനുഭവം.
കുട്ടികളുടെ ബഹളം കേട്ട് ക്ലാസിലേയ്ക്കെത്തിയ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജോബിന് തന്റെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് കുട്ടിയുടെ തലയില്‍ ശക്തിയായി അടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലപൊട്ടി ചോരയൊഴുകി. കാര്യങ്ങള്‍ തണുപ്പിച്ച് വീട്ടിലേയ്ക്ക് പറഞ്ഞ് അയച്ചുവെങ്കിലും കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു.
ജനരോഷം എതിരാവും എന്നു കണ്ടു ഭയന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്കൂള്‍ പിടിഎ യുമായി വന്നു കുട്ടിയുടെ വീട്ടില്‍ വന്നു മാപ്പു പറഞ്ഞു. കുട്ടി ഇപ്പോള്‍ കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രിന്‍സിപ്പല്‍ സിസ്റ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം.