തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള നിര്‍ണ്ണായക വിധി കാതോര്‍ത്ത് കേരളക്കര. സിബിഐ കോടതിയാണ് കേസില്‍ നിര്‍ണ്ണായക വിധി പ്രസ്താവിക്കുക. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് ഉദയകുമാറിനെ ആറ് പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയതായാണ് കേസ്. 2005 സെപ്തംബര്‍ 27ന് മോഷണകുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫോര്‍ട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവര്‍ക്കെതിരെയാണ് കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ, സിഐ, ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.