കൊച്ചി: പൈപ്പ് ലൈന്‍ വഴിയുളള പ്രകൃതിവാതക വിതരണത്തിന്റെ പരീക്ഷണഘട്ടം വിജയകരായി പൂര്‍ത്തിയായി. പ്രകൃതി വാതക ശൃംഖല ആദ്യം എത്തിയ കളമശ്ശേരിയില്‍ സിഎന്‍ജി സ്റ്റേഷനുകളിലും, വ്യവസായ ശാലകളിലും, വീടുകളിലും ഇന്ധന വിതരണം കാര്യക്ഷമമാണ്. കുറഞ്ഞ ചെലവില്‍ ഇന്ധനക്ഷമതയുളള പ്രകൃതിവാതകം കിട്ടുന്നതില്‍ ഉപഭോക്താക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.
സിറ്റി ഗ്യാസ് പദ്ധതി കൂടുതല്‍ സുരക്ഷിതവും, ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമാണ്. മാത്രമല്ല കുറഞ്ഞ ചിലവില്‍ ലഭ്യമാവുകയും ചെയ്യും. കൊച്ചി പുതുവൈപ്പിനില്‍ കപ്പല്മാര്ഗമെത്തുന്ന പ്രകൃതിവാതകം ഉദ്യോഗമണ്ഡലിലെയും, കളമശ്ശേരിയിലെയും സബ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് വിതരണത്തിനായി തയ്യാറെടുക്കുന്നത്. എല്‍എന്‍ജി വിതരണം നടത്തുന്നത് അദാനി -ഐഒസി സംയുക്ത കമ്പനിയാണ്.
ഇനിമുതല്‍ ഇന്ധനം തീരുമോ എന്ന ഭയം വേണ്ട. കാരണം പെപ്പിലൂടെ തടസ്സങ്ങളില്ലാതെ എല്‍എന്‍ജി നിങ്ങള്‍ക്ക് ലഭ്യമാകും. ചെലവ് പകുതി മാത്രവും.