തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളത്തിന്റെ നെഞ്ചിലൂടെ കുത്തിയൊലിച്ച് പോയത്. പ്രളയം പലര്‍ക്കും പലരീതിയുള്ള അനുഭവങ്ങളാണ് നല്‍കിയത്. അത്തരം അനുഭവങ്ങള്‍ പലരും ദൃശ്യങ്ങളായും ചിത്രങ്ങളാണ് പകര്‍ത്തിയിരുന്നു.
അവ കോര്‍ത്തിണക്കി ഡിജിറ്റല്‍ മ്യൂസിയമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതിനായി പൊതുജനങ്ങള്‍ക്കും ചിത്രങ്ങളും വീഡിയോകളും അയക്കാവുന്നതാണ്.
പ്രളയകാലത്ത് മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ക്യാമറകളിലോ എടുത്ത ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് www.kfa.prd.kerala.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ചിത്രങ്ങളും വീഡിയോകളും എടുത്തയാളുടെ പേരില്‍തന്നെ ചരിത്രരേഖയുടെ ഭാഗമാകും.
പ്രളയബാധിത സ്ഥലത്തിന്റെയും ചിത്രത്തിന്റെയും ലഘുവിവരണവും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താനും സൗകര്യമുണ്ട്.