ഇടുക്കി: പ്രളയാനന്തരം തകര്‍ന്ന പവര്‍ഹൗസുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. വെള്ളംകയറി നശിച്ച ലോവര്‍പെരിയാര്‍ പ്രവര്‍ത്തന സജ്ജമായി. 180 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ഞായറാഴ്ച മുതലാണ് പുനരാരംഭിച്ചത്. പന്നിയാര്‍(32 മെഗാവാട്ട്), വെള്ളത്തൂവല്‍(3.6), മാട്ടുപ്പെട്ടി(രണ്ട്) എന്നിവ കൂടാതെ സ്വകാര്യ കമ്പനികളായ കുത്തുങ്കല്‍, വിയറ്റ് എന്നീ പവര്‍ഹൗസുകളുടെ പുനര്‍നിര്‍മാണമാണ് അതിവേഗത്തില്‍ നടക്കുന്നത്.
പന്നിയാറില്‍ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ അഞ്ചുമാസത്തിലധികം വേണ്ടിവരും. കണ്ട്രോള് റൂം, ബയന്റിങ്, ബയറിങ്, ടര്‍ബയ്ന്‍, ഗവേണര്‍, കൂളിങ് മോട്ടറുകള്‍ തുടങ്ങി പലതും മാറ്റി സ്ഥാപിക്കണം. കേടായ ഉപകരണങ്ങള്‍ ക്ലീന്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാണോ എന്ന പരിശോധന ആദ്യം നടത്തുന്നു. നിശ്ചലമായവ മാറ്റിവയ്ക്കണം. പന്നിയാറില്‍ വെള്ളം പുറത്തേക്ക് പോകുന്ന ട്രേഞ്ച് അപ്പാടെ തകര്‍ന്നു. രണ്ടടിയില്‍ കൂടുതല്‍ മണ്ണും ചെളിയും വന്നടിഞ്ഞ നിലയിലായിരുന്ന കണ്ട്രോള് റൂം. ബാറ്ററി ക്ലീനിങ് പൂര്‍ത്തിയാകുന്നു. വെള്ളത്തൂവലില്‍ ക്ലീനിങ് ജോലികള്‍ തുടരുകയാണ്.