വയനാട്: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല ആസ്ഥാനത്ത് മാവോയിസ്റ്റുകള്‍ എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് തോക്ക്ധാരികളാണ് പുലര്‍ച്ചെ എത്തിയത്. സ്ഥലത്ത് മാവോയിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക പോസ്റ്ററുകള്‍ സ്ഥാപിച്ചു.
സര്‍വ്വകലാശാല ആസ്ഥാനത്ത് പുലര്‍ച്ചെ എത്തിയ ഇവര്‍ സ്ഥലത്ത് ബോംബ് സ്ഥാപിച്ചതായും സൂചനയുണ്ട്. മാവോയിസ്റ്റുകള്‍ പ്രദേശത്തെ കുട്ടികളെയും സെക്യൂരിറ്റി ജീവനക്കാരനേയും ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു.
സര്‍വകലാശാലയുടെ ഗേറ്റിന് മുന്നിലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടി രൂപീകരണത്തിന്റെ 14 ാം വാര്‍ഷികോത്സവം എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. ഒപ്പം തൊഴിലാളികളും, ആദിവാസികളും, കര്‍ഷകരും, വിദ്യാര്‍ഥികളും, ബുദ്ധിജീവികളും മറ്റ് അധ്വാനിക്കുന്ന ജനങ്ങളും ചേര്‍ന്ന് ജനകീയ യുദ്ധത്തില്‍ അണിനിരക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. നാലോളം ബാനറുകളാണ് ഇവര്‍ ഇത്തരത്തില്‍ കെട്ടിയിരിക്കുന്നത്.
ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും സംഘം ഭീഷണിപ്പെടുത്തി. വയനാട് ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഹൈവേയിലെ യാത്രകള്‍ തടഞ്ഞുകൊണ്ട് പോലീസ് തിരച്ചില്‍ നടത്തുകയാണ്.