കോഴിക്കോട്: നാടിനെ നടുക്കി താമരശേരിയില്‍ വീണ്ടും മോഷണം. ചുങ്കത്തെ നിരവധി കടകളിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെകെ ഫ്ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ 4.30 ന് ഹില്‍വാലി റോഡിലൂടെ നടന്നു വരികയായിരുന്ന നാട്ടുകാരനെ കണ്ട് കടകള്‍ തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള് എന്നിവ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. നേരത്തെ, കാരാടിയിലും ടൗണിലെ ചില സ്ഥലങ്ങളിലും മോഷണം നടന്നിരുന്നു.