ആലപ്പുഴ: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചത് തെറ്റാണെന്ന് മന്ത്രി ജി സുധാകരന്. വര്‍ഗീയ വാദികള്‍ക്ക് മുന്നില്‍ കീഴടങ്ങുക അല്ല വേണ്ടത്. സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് നാണക്കേടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹരീഷിനെതിരെ സംഘ പരിവാര്‍ ഭീഷണി മുഴക്കിയിട്ടും ആഭ്യന്തര വകുപ്പ് ഒന്നും ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.