ഓച്ചിറ: ഭാരം കുറയ്ക്കാനുള്ള അക്യൂപങ്ച്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുക്കുന്നം അരുണാലയത്തില്‍ പവിത്രന്റെ മകന് പ്രശാന്ത് ബാബു (കുട്ടന് 30) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
മണപ്പള്ളി കരാലിലെ അക്യൂപങ്ചര്‍ ചികിത്സാകേന്ദ്രത്തില്‍ പ്രശാന്ത് ആറുമാസമായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയിലായിരുന്നു. പെട്ടെന്ന് പ്രശാന്തിന്റെ നില വഷളാകുകയും ശാരീരികാസ്ഥാസ്ഥ്യം പ്രകടപ്പിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യകേന്ദ്രം നടത്തിപ്പുകാരന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രശാന്ത് മരിച്ചു. ഓച്ചിറയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും. സംസ്കാരം പിന്നീട്. മാതാവ്: ശാന്തമ്മ. സഹോദരി: പ്രിയങ്ക