ആലപ്പുഴ: പറവൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈ പിറകില്‍ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.
പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്നാണ് യുവാവിന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു.