കൊല്ലം: ഗൃഹലക്ഷ്മി-ചുങ്കത്ത് ജ്വല്ലറി മിസിസ് കേരളാ 2018 പട്ടം യൂസ്റ്റിന്‍ തോമസിന്. ദേവി ശേഖറും പി ശ്രുതിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൊല്ലം ദ ക്വയ്ലോണ് ബീച്ച് ഹോട്ടലിലായിരുന്നു മത്സരം.
നടനും എംഎല്‍എയുമായ മുകേഷും ഭാര്യ മേതില്‍ ദേവികയുമായിരുന്നു മുഖ്യാതിഥികള്‍. വിജയിയെ മേതില്‍ ദേവിക കിരീടം അണിയിച്ചു.
നടിമാരായ മീരാ വാസുദേവ്, ജിലു ജോസഫ്, നടന് വിവേക് ഗോപന്, ഷീല ജെയിംസ്, അല്പന ശര്‍ണ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ഉമശഹ്യവൗിേ