തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അധിക വിഹിതം അരിയും മണ്ണെണ്ണയും ഉടന്‍തന്നെ വിതരണം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. കൈകാര്യ ചെലവ് മാത്രം ഈടാക്കി മുഴുവന്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്കും അഞ്ചു കിലോ വീതം അരി സെപ്റ്റംബര്‍ മാസവും പത്തു കിലോ വീതം ഒക്ടോബറിലുമാണ് വിതരണം ചെയ്യുക.
ദുരിതബാധിത പ്രദേശങ്ങളില്‍ ലിറ്ററിന് 39 രൂപ നിരക്കില്‍ മണ്ണെണ്ണയും വിതരണം ചെയ്യും. ബാക്കി വരുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനും കൈകാര്യ ചെലവ് ഇനത്തില്‍ വരുന്ന ബാധ്യത സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാനും യോഗം തീരുമാനിച്ചു.
പ്രളയ ബാധിത മേഖലകളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്കരിക്കുകയും വേര്‍തിരിക്കുകയും നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കുകയും ചെയ്യും.
പ്രളയം ഏറെ നാശം വിതച്ച ശബരിമലയില്‍ ശുദ്ധ ജലവിതരണത്തിന് 6.36 കോടി രൂപയുടെ പദ്ധതിയ്ക്കും മന്ത്രിസഭായോഗം രൂപം നല്കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലാന്‍ഡ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്കാന് യോഗത്തില്‍ ധാരണയായി.
പ്രളയക്കെടുതികള്‍ക്കു ശേഷമുളള പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്കായി കെപിഎംജി സമര്‍പ്പിച്ച ക്രൗഡ് ഫണ്ടിംഗ് മാതൃക സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി സംവിധാനമൊരുക്കുമെന്നും