വാവ സുരേഷിനെ വെല്ലുന്ന പ്രകടനവുമായി പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് വൃദ്ധന്റെ പ്രകടനം. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ജീവന് പണയപ്പെടുത്തിയുള്ള അഭ്യാസപ്രകടനം.
ഇടയ്ക്ക് പാമ്പിനെ ഇയാള്‍ കടിച്ച് പിടിക്കുകയും ചെയ്യുന്നു. പാമ്പ് കൊത്താന്‍ ശ്രമിക്കുന്നെങ്കിലും അതില്‍ നിന്നും വിദഗ്ധമായി ഒഴിവാകുന്നുമുണ്ട്. മൂര്‍ഖനുമായുള്ള അഭ്യാസത്തിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്. ഈ കളി അപകടം പിടിച്ചതാണെന്ന വിമര്‍ശനവും പാമ്പിനോട് കാണിക്കുന്നത് ക്രൂരതയാണെന്ന വാദവുമായി ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്.