തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ കിടപ്പുരോഗികളുടെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തി. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ നല്‍കിവരുന്ന ബ്രഡ്ഡിന് പകരം പുട്ട്, ചെറുപയര്‍, ഗോതമ്പ്, റവ, ഉപ്പ്മാവ്, ഓട്സ് എന്നിവയാണ് 150 ഗ്രാം വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ നല്കുന്ന രീതിയില്‍ പുതിയ ക്രമീകരണം.
ഇതനുസരിച്ച് ഭാരതീയ ചികിത്സാ വിഭാഗത്തിനുകീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ ഡയറ്റ് ഷെഡ്യൂള്‍ പരിഷ്കരിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഭക്ഷണവും ഭക്ഷണനിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.