തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 4 കോടി രൂപയുടെ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി.
ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഹാഷിഷ് ജില്ലയില്‍ എത്തിച്ചത്.
പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇതിലൂടെ ജില്ലയിലേക്കെത്തുന്ന മയക്കുമരുന്ന് വിതരണക്കാരുടെ കണ്ണിയിലെ മുഴുവന്‍ പേരെയും കുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.