മലപ്പുറം: കെഎസ്ആര്‍ടിസി മിന്നല്‍ ബസിന്റെ ഡ്രൈവറെ വാഹനം തടഞ്ഞു നിര്‍ത്തി കാറിലെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ നജീബിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബസ്സിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം മര്‍ദ്ദിച്ചത്. കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ അക്രമികളുടെ കാര്‍ ബസ്സിനെ പിന്തുടരുന്നുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലെറിയാന്‍ ശ്രമം നടത്തിയതിന് ശേഷം തിരുവനാവായയില് വെച്ച് കാര്‍ കുറുകെയിട്ട് തടയുകയായിരുന്നു.
ബസിന്റെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ത്തു. പരിക്കേറ്റ നജീബ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് നജീബ്.