തോട്ടില്‍ വീണ കാറിനടുത്തേക്ക് ഓടിക്കൂടിയ നാട്ടുകാരോട് ഡ്രൈവര്‍ പറഞ്ഞു, ‘ആരും പേടിക്കേണ്ട എനിക്കൊന്നും പറ്റിയിട്ടില്ല. നൈസായിട്ട് വണ്ടിയൊന്ന് പാളിയപ്പോള്‍ ഞാനൊന്ന് സൈഡാക്കി. അത്രേ ഉള്ളൂ..’ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കക്ഷിയുടെ ഡയലോഗ്. ഏതേലും അപകടം കണ്ട് ചിരിച്ചിട്ടുണ്ടെങ്കില്‍ അത് ഈ ചേട്ടന്റെ ഡയലോഗിന് മുന്നിലാണെന്നാണ് സോഷ്യല്‍ വര്‍ത്തമാനം.
മഴപെയ്ത റോഡിലൂടെ തെന്നി നീങ്ങുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പിറകെ വന്നൊരു കാറിലെ ആളുകള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് വിഡിയോ. നിയന്ത്രണം വിട്ട കാര്‍ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അപകടത്തില്‍ വാഹനത്തില്‍ കേടുപാടുകളുണ്ടെങ്കിലും ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്.
മതിലില്‍ ഇടിച്ച് തകര്‍ന്ന വാഹനത്തിനുള്ളില്‍ ഇരുന്നുകൊണ്ടാണ് ഡ്രൈവര്‍ രക്ഷിക്കാന്‍ വന്ന ആളുകളോട് സംസാരിക്കുന്നത്. വാഹനമൊന്നു പാളിയപ്പോള്‍ ഞാന്‍ ഇവിടെ നിര്‍ത്തി എന്നാണ് ഡ്രൈവര്‍ പറയുന്നത്. എവിടെയാണ് നിര്‍ത്തിയത് എന്ന് ഇറങ്ങി നോക്കാന്‍ ഓടിക്കൂടിയ ആളുകളും പറയുന്നുണ്ട്.