കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഉണ്ടായ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ എന്ന കഥ എസ് ഹരീഷ് പിന്‍വലിച്ചു. സംഘപരിവാറിന്റെ അധിക്ഷേപവും, ഭീഷണയും കുടുംബാംഗങ്ങളിലേയ്ക്ക് വഴിവെച്ചതോടെയാണ് തീരുമാനം.
‘മീശ’ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തു വന്നിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് എസ് ഹരീഷ്.
അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലതിതിലായിരുന്നു നോവല്‍. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. എസ് ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി.