പത്തനംതിട്ട: നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടി. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ നിരക്ക് വര്‍ദ്ധന, പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഇന്ന് മുതലാണ് ബാധകമാക്കിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.