ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ കേരളത്തിന് കൂടുതല്‍ അടിയന്തര സഹായം നല്‍കില്ലെന്ന സൂചനയോടെ കേന്ദ്ര സംഘം ആലപ്പുഴ സന്ദര്‍ശനം പൂര്‍ത്തിയാക്കി. അടിയന്തര സഹായമായി നിലവില്‍ പ്രഖ്യാപിച്ച 80 കോടി രൂപ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
കൂടുതല്‍ സഹായം നല്കുന്ന കാര്യം അന്തര്‍മന്ത്രാലയ സമിതിയുടെ സന്ദര്‍ശനത്തിനു ശേഷം മാത്രമേ പരിഗണിക്കൂ.10 ദിവസത്തിനകം സമിതി കേരളം സന്ദര്‍ശിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.