മലപ്പുറം: കാതുകുത്തലിന്റെ പേരിലും കഴുത്തറുപ്പന്‍ പണക്കൊള്ള നടത്തി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. മിക്ക ആശുപത്രികളിലും അറുപത് രൂപാമാത്രം ചിലവുള്ള കാതുകുത്തലിന് കോട്ടക്കല്‍ മിംസ് ആശുപത്രി ഈടാക്കിയത് 1000 രൂപക്കു മുകളില്‍. മകളുടെ കാതുകുത്താനെത്തിയ യുവാവാണ് ആശുപത്രിയുടെ കഴുത്തറുപ്പന്‍ കൊള്ള പുറം ലോകത്തെ അറിയിച്ചത്.
കോഴിച്ചെന പെരുമണ്ണ സ്വദേശിയായ അഭിലാഷ് അറയന്കരയാണ് അമിത ചാര്‍ജ് ഈടാക്കിയ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിനെതിരെ പ്രതിഷേധവുമായി എത്തിയത്. കുഞ്ഞിനെ കാതുകുത്തിക്കുന്നതിനായി വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ അഭിലാഷ് എത്തിയത്. ചിലയിടങ്ങളില്‍ സൗജന്യമായും നൂറോ ഇരുനൂറോ രൂപയില്‍ താഴേയോ ഈടാക്കിയും ആശുപത്രികളിലും സ്വര്‍ണക്കടകളിലും ഉ്ള്‍പ്പെടെ ചെയ്യുന്ന കാതുകുത്തലിന് ആശുപത്രി ഈടാക്കിയതാകട്ടെ 1000 രൂപക്ക് മുകളിലാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ യുവാവ് പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് കുഞ്ഞിന്റെ കാതുകുത്താനായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിയത്. എത്തിയപ്പോള്‍ റിസപ്ഷനില്‍ നിന്നും പറഞ്ഞതനുസരിച്ച് ഒരു ഫോം പൂരിപ്പിച്ചു നല്കി. ശേഷം കാതുകുത്തുന്ന ഇഎന്‍ടി ഡോക്ടറുടെ പരിശോധനാ ഫീസായി 230 രൂപയും ഇത് രജിസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഈടാക്കികൊണ്ടുള്ള ബില്ല് ലഭിച്ചു.
പരിശോധനക്ക് രജിസ്ട്രേഷന് എന്തിനാണെന്ന് ചിന്തിച്ചെങ്കിലും തുക അടച്ചു. ശേഷം ടോക്കണ്‍ ലഭിച്ചു. ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ ഡോക്ടറെ കാണാന്‍ പോയി. ഗണ്‍ഷോട്ട് ഉപയോഗിച്ച് കാതുകുത്ത് പ്രക്രിയ നടത്തുന്നത് ഡോക്ടര്‍ തന്നെയായിരുന്നു. സ്വര്‍ണകടകളിലും ഈ സംവിധാനമുപയോഗിച്ചാണ് കാതുകുത്ത് നടക്കുന്നത്. ഇതിന് പിന്നാലെ 530 രൂപയും ഒരു ജോഡി കമ്മലിനായി 200 രൂപയും ഈടാക്കി കൊണ്ടുള്ള ബില്‍ വീണ്ടുമെത്തി. ഡോക്ടര്‍ ഫീസ് കൂടാതെയായിരുന്നു കാതുകുത്തിന് 530 വേറെയും ഈടാക്കിയത്. എല്ലാം കഴിഞ്ഞ് കാതില്‍
പുരട്ടാനുള്ള ഓയന്‍മെന്റ് 99 രൂപയും. ബാക്കി ഒരു രൂപ തരാനില്ലാത്തതിനാല്‍
അതും വിഴുങ്ങി. – അഭിലാഷ് പറഞ്ഞു.
വേദനയില്ലാതെ കാതുകുത്തുമെന്ന് ബോര്‍ഡുവെച്ച സ്വര്‍ണക്കട ഒഴിവാക്കി ആശുപത്രി തെരഞ്ഞെടുത്തത് അബദ്ധമായി എന്ന് മനസിലായത് ബില്ലുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിയപ്പാഴാണെന്ന് അഭിലാഷ് പറഞ്ഞു. ആരും ഇത്തരം കൊള്ളക്ക് ഇരയാകരുതെന്നും അതിനു വേണ്ടിയാണ് ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിക്കുന്നതെന്നും അഭിലാഷ് പറയുന്നു.
”ഇന്നലെ മോളുടെ കാതുകുത്താനാണ് ED Aster Mims Kottakkal] -ൽ പോയത്. വേദനയില്ലാതെ കാതുകുത്തും എന്ന ബോർഡ് വെച്ച സ്വർണ്ണകട ഒഴിവാക്കി ആശുപത്രി തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ ബില്ല് കിട്ടിയപ്പോഴാണ്. സ്വർണ്ണക്കടയിൽ 200 രൂപക്ക് താഴെ ചെയ്യുന്ന പരിപാടിക്ക് കഴുത്തറപ്പൻ ആശുപത്രിയിൽ 1000 രൂപയോളം ആയി ചാർജ്.
ചെന്ന് കയറിയപ്പോൾ ഒരു ബില്ല്
1. Consultation : ₹230
2. Registration- Consultation: ₹50 (എന്തിനാണ് ഇങ്ങനെ ഒക്കെ അറക്കുന്നത് ആവോ, registration ഇല്ലാതെ consultation മാത്രമായി പറ്റില്ലത്രേ)
എന്തായാലും അതിൽ നിൽക്കും എന്ന് കരുതി. Gunshot കാതുകുത്തൽ ആയിരുന്നു. കുത്തികഴിഞ്ഞപ്പോൾ ഇതാ വരുന്നു മറ്റൊരു ബില്ല്
3. ENT EAR PIERCING: ₹530 (ഡോക്ടറെ കാണാനുള്ള ബില്ല് അടച്ച ശേഷം ഗൺ ഷോട്ട് ചെയ്യുന്നതിനുള്ള ചാർജ് ആണത്രേ. ഇതാണ് സ്വർണ്ണകടകളിൽ 200 രൂപയിൽ താഴെ ചെയ്യുന്നത്)
4. Stud (one pair): ₹200
ഇതൊക്കെ കഴിഞ്ഞു ഒരു oinment ₹99 രൂപ. ബാക്കി 1രൂപ തരാനില്ലാത്തതിനാൽ അതും വിഴുങ്ങി.
Aster Mims Kottakkal ഇങ്ങനെ കഴുത്തറപ്പൻ ലാഭം ഉണ്ടാക്കുന്നതിലും നല്ലത് പലിശക്ക് പണം കടം കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങുകയല്ലേ?”